ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പിതൃദിനം,വായനാദിനം എന്നിവ വിവിധ പരിപാടികളോടെ നടത്തി.
നെൻമേനി ഗ്രാമപഞ്ചായത്ത് മെമ്പർ ബിജു ഇടയനാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വത്സ ജോയി അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ക്ലാസെടുത്തു. പിതൃദിനത്തിന്റെ ഭാഗമായി സർവീസിൽ നിന്നും വിരമിച്ച എഇഒ ചന്ദ്രനെ ആദരിച്ചു. വായന ദിനത്തിന്റെ ഭാഗമായി വായന മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സിഡിഒ ജാൻസി ബെന്നി, ടിനു, അനുഷ, ബിജി അജിത്ത് എന്നിവർ സംസാരിച്ചു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക