പനമരം ഗ്രാമ പഞ്ചായത്ത് പരിധിയിലെ ബില്‍ഡിംഗ് പെര്‍മിറ്റുമായി ബന്ധപ്പെട്ട ലൈസന്‍സികളുടെയും പഞ്ചായത്ത് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം പഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പെര്‍മിറ്റ് അനുവദിക്കുന്നതിലെ കാല താമസം ഒഴിവാക്കുന്നതിനും പൊതു ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള സര്‍വ്വീസ് സമയബന്ധിതമായി നല്‍കുന്നതിനും ലൈസന്‍സികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ ശ്രമം ഉണ്ടാകണമെന്ന് പ്രസിഡന്റ് പറഞ്ഞു. വര്‍ഷങ്ങളായി വിവിധ കാരണങ്ങളാല്‍ നടപടി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന ഫയലുകളില്‍ സ്‌പെഷ്യല്‍ ഡ്രൈവിലൂടെ തുടര്‍ പരിശോധന നടത്തി ജൂലൈ 31 നകം നടപടി പൂര്‍ത്തിയാക്കും. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍, സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ ഷീമ മാനുവല്‍, സുബൈര്‍.കെ.ടി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.അജയകുമാര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് അസി:എക്‌സിക്ക്യുട്ടീവ് എഞ്ചിനീയര്‍ സഫീര്‍എസ് കരിയിക്കോട്,അസിസ്റ്റന്റ് എഞ്ചിനീയര്‍ ജയരാജ്.കെ.എസ്, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ