കുടുംബശ്രീ ജില്ലാ മിഷൻ,ഡി.ഡി.യു.ജി.കെ.വൈ,കെ.ക.ഇ.എം, ജി-ടെക്, സി.ഐ.ഐ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാതല തൊഴിൽമേള സംഘടിപ്പിച്ചു.
ജില്ലയ്ക്ക് അകത്തും പുറത്തും നിന്നായി 34 തൊഴിൽ ദാതാക്കൾ മേളയുടെ ഭാഗമായി.
500 ലധികം തൊഴിൽ അന്വേഷകർ മേളയിൽ പങ്കെടുത്തു. സുൽത്താൻ ബത്തേരി അൽഫോൺസ കോളേജിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓഡിനേറ്റർ
പി.കെ ബാലസുബ്രഹ്മണ്യൻ അധ്യക്ഷനായ പരിപാടിയിൽ
അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കെ.എം സലീന,
ജി-ടെക് എജ്യുക്കേഷൻ റീജണൽ മാനേജർ ജസ്റ്റിൻ തോമസ്, ബത്തേരി സി.ഡി.എസ് ചെയർപേഴ്സൺ സുപ്രിയ, റോയ് വർഗ്ഗീസ് , എം. സാബിത്ത് എന്നിവർ സംസാരിച്ചു.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.