ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പിതൃദിനം,വായനാദിനം എന്നിവ വിവിധ പരിപാടികളോടെ നടത്തി.
നെൻമേനി ഗ്രാമപഞ്ചായത്ത് മെമ്പർ ബിജു ഇടയനാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വത്സ ജോയി അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ക്ലാസെടുത്തു. പിതൃദിനത്തിന്റെ ഭാഗമായി സർവീസിൽ നിന്നും വിരമിച്ച എഇഒ ചന്ദ്രനെ ആദരിച്ചു. വായന ദിനത്തിന്റെ ഭാഗമായി വായന മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സിഡിഒ ജാൻസി ബെന്നി, ടിനു, അനുഷ, ബിജി അജിത്ത് എന്നിവർ സംസാരിച്ചു.
ശരീരത്തില്‍ അയണിന്റെ കുറവുണ്ടോ?എങ്ങനെ അറിയാം
മുടികൊഴിയുക, നഖങ്ങള്‍ പൊട്ടിപോവുക തുടങ്ങിയ ചെറിയ ചെറിയ സൂചനകള്‍ പോലും ശരീരത്തിലെ എന്തെങ്കിലും മാറ്റങ്ങളെയാണ് കാണിക്കുന്നതെന്ന് നമുക്ക് തോന്നാറുണ്ട് അല്ലേ?. ശരീരത്തില്‍ അയേണിന്റെ കുറവ് ഉണ്ടാകുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുന്നത്? ഏതൊക്കെ അവയവങ്ങളെയാണ് അത്







