കൽപ്പറ്റ: കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ ജീവനക്കാർ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. പന്ത്രണം ശമ്പള പരിഷ്കരണം ഉടൻ അനുവദിക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, സർവ്വീസ് വെയിറ്റേജ് പുന:സ്ഥാപിക്കുക, ക്ഷമബത്ത കുടിശ്ശിക അനുവദിക്കുക, പതിനൊന്നാം ശമ്പള പരിഷ്കരണത്തിൻ്റെ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ പണമായി അനുവദിക്കുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മെഡിസെപ്പിൽ സർക്കാർ വിഹിതം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ബ്രാഞ്ച് പ്രസിഡൻ്റ് ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡൻ്റ് മോബിഷ്.പി. തോമസ് ഉദ്ഘാടനം നിർവഹിച്ചു. കെ.ടി. ഷാജി, എൻ.ജെ. ഷിബു, സി.കെ. ജിതേഷ്, എം.ജി. അനിൽകുമാർ, എൻ.വി. അഗസ്റ്റിൻ, സിനീഷ് ജോസഫ്, കെ.ജി. പ്രശോഭ്, ബി.സുനിൽകുമാർ, വി. ദേവി തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ടി.കെ.സിദ്ദിഖ്, ലിതിൻ മാത്യു, പി.സി.എൽസി, മിഥുൻ മുരളി, എ. റഹ്മത്തുള്ള, പി. ശ്രീജിത്ത് കുമാർ, വി.മുരളി, എം. നാജിയ തുടങ്ങിയവർ നേതൃത്വം നൽകി