സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) ദേശീയ പുരസ്‌കാര നിറവില്‍ വയനാട്

ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജലശക്തി മന്ത്രാലയത്തിന്റെ ദേശീയ അംഗീകാരം വയനാടിന് ലഭിച്ചു. ലോക ശൗചാലയ ദിനത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്ര ജലശക്തി മിഷന്‍ മന്ത്രി ഗജേന്ദ്ര സിംഗ് ഷെക്കാവത്ത് പുരസ്‌ക്കാരം നേടിയ വയനാടിനെ അഭിനന്ദിച്ചു. സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ പദ്ധതിയില്‍ കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ തിരഞ്ഞെടുത്ത ഇരുപത് ജില്ലകളില്‍ ഒന്നായി വയനാട് മാറിയത്. വേള്‍ഡ് ബാങ്ക് പെര്‍ഫോര്‍മന്‍സ് ഇന്‍സെന്റീവ് ഗ്രാന്റും സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ ധനസഹായവും ഉപയോഗപ്പെടുത്തി പൊതു കക്കൂസുകള്‍, ഖരമാലിന്യ സംസ്‌കരണ ഉപാധികള്‍ എന്നിവ സ്ഥാപിച്ചതും പ്രവര്‍ത്തന വിവരങ്ങള്‍ യഥാസമയം എം.ഐ.എസ് ചെയ്തതും അംഗീകാരം ലഭിക്കുന്നതിന് സഹായകരമായി.

ഗ്രാമപഞ്ചായത്തുകള്‍ വെളിയിട വിസര്‍ജ്ജന മുക്തമാക്കിയതും കുടിവെള്ള സ്രോതസ്സുകളുടെ ഗുണമേന്മ വര്‍ദ്ധിപ്പിച്ചതും ഖര-ദ്രവ മാലിന്യ സംസ്‌കരണത്തില്‍ ജില്ലയില്‍ 22 ഗ്രാമപഞ്ചായത്തുകളില്‍ മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സ്ഥാപിച്ചതും നേട്ടത്തിനായി പരിഗണിച്ചു. ഹരിത കര്‍മ്മസേന ശേഖരിക്കുന്ന അജൈവ മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിന് വാര്‍ഡ് തലത്തില്‍ ബോട്ടില്‍ ബൂത്തുകള്‍, ദ്രവ മാലിന്യ സംസ്‌കരണത്തിനായി ജില്ലയില്‍ നിലവില്‍ വന്ന അഴുക്ക് ജല സംസ്‌കരണ പ്ലാന്റുകളും കക്കൂസ് മാലിന്യം സംസ്‌കരിക്കുന്നതിന് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റും മാലിന്യ സംസ്‌കരണത്തിന്റെ മികച്ച മാതൃകകളായി പരിഗണിച്ചു. ജില്ലയില്‍ നടന്ന സ്വച്ഛ് ദര്‍പ്പണ്‍, 4+1 ക്യാമ്പയിന്‍, സ്വച്ഛ് സര്‍വ്വേക്ഷണ്‍ തുടങ്ങിയ പദ്ധതികള്‍ ജനപങ്കാളിത്തത്തോടെ നടത്താനായത് മികവിന്റെ മാനദണ്ഡങ്ങളില്‍ ജില്ലയെ മുന്നിലെത്തിച്ചു.
വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങില്‍ അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് കെ.അജിഷ്, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.കെ. ശ്രീലത, പ്രോഗ്രാം ഓഫീസര്‍ കെ.അനൂപ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.എസ്. സഞ്ജയ് തുടങ്ങിയവര്‍ പങ്കെടുത്തു.

സീറ്റൊഴിവ്

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം കോ-ഓപറേഷന്‍ കോഴ്സുകളില്‍ സീറ്റൊഴിവ്. എസ്.സി /എസ്.ടി/ഒ.ബി.സി (എച്ച്)/ ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ www.ihrdadmissions.org

പ്രവേശനം ആരംഭിച്ചു.

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ബേസിക് ഇംഗ്ലീഷ് പ്രൊഫിഷന്‍സി കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. എസ.്എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. 4500 രൂപയാണ് കോഴ്സ് ഫീ. ഫോണ്‍- 9495999669/ 7306159442

സീറ്റൊഴിവ്.

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669

ഓഡിയോളജിസ്റ്റ് നിയമനം.

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയില്‍ ബിരുദം, ആര്‍സിഐ രജിസ്ട്രേഷന്‍, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത.

തേങ്ങയ്ക്കുംവെളിച്ചെണ്ണയ്ക്കും വില കുതിക്കുന്നു.

വെളിച്ചെണ്ണയും തേങ്ങയും വിലയില്‍ ചിരിത്ര കുതിപ്പ് നടത്തുകയാണ്. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 430 രൂപ വരെയായി വര്‍ധിച്ചു. ഒരു കിലോ തേങ്ങയ്ക്ക് 80 മുതല്‍ 90 രൂപവരെയാണ് വില. വില ഉടനെങ്ങും കുറയാന്‍ സാധ്യതയില്ലെന്നാണ്

പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ

കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിലെ വിദ്യാർത്ഥികളാണ് വളർത്തു മൃഗങ്ങളിൽ നിന്നും പകരുന്ന രോഗങ്ങളിൽ നിന്നും അകലം പാലിക്കാൻ പ്രതിജ്ഞയെടുത്തത്. തെക്കുംതറ ജെഎച്ഐ സുരേഷ് വിപി ബോധവത്കരണ ക്ലാസെടുത്തു.നഴ്സിംഗ് അസിസ്റ്റന്റ് റോണിയ എൻജെ പ്രതിജ്ഞ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *