ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ ജന്മദിനം പ്രൊബേഷന്‍ ദിനമായി ആഘോഷി ക്കുന്നതിന്റെ ഭാഗമായി ജില്ലാ പ്രൊബേഷന്‍ ഓഫീസ് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പോസ്റ്റര്‍ രചന മത്സരം സംഘടിപ്പിക്കുന്നു. പ്രൊബേഷന്‍ വാരാഘോഷത്തിലെ സര്‍ഗ്ഗദീപ്തി പരിപാടിയുടെ ഭാഗമായിട്ടാണ് മത്സരം. ‘ജയില്‍ ശിക്ഷയില്ലാതെ കുറ്റവാളിയെ തിരുത്താം : പ്രൊബേഷന്‍ അതിനുള്ള മാര്‍ഗം’ എന്നതാണ് വിഷയം. രചനകള്‍ പഠിക്കുന്ന ക്ലാസ് തെളിയിക്കുന്നതിനുള്ള സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രവും രചനയും nerdisha2020@gmail.com എന്ന മെയിലില്‍ അയക്കണം. അവസാന തീയതി നവംബര്‍ 28. ഫോണ്‍ : 04936 207157.

സീറ്റൊഴിവ്.
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669