മച്ചൂര്‍: കേരള കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമമായ മച്ചൂര്‍ നാഡിഗുഡി ചിന്നപ്പാ (68) ആണ് ഇന്ന് പുലര്‍ച്ചെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.ഭാര്യ അമ്മിണിയുടെ വലത് കൈ ആക്രണത്തില്‍ ഒടിഞ്ഞു. കാട്ടാന വന്യമൃഗ ശല്യം രൂക്ഷമായ സ്ഥലമാണ് മച്ചൂര്‍ പ്രദേശം. ഇന്ന് അഞ്ച് മണിയോട് കൂടി വീടിനു സമീപത്തെ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ ഓടിക്കുന്നതിനിടയിലാണ് സംഭവം. പ്രകോപിതനായ കാട്ടാന ചിന്നപ്പയുടെ വീട് തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ചിന്നപ്പയെ ആക്രമിച്ചു കൊലപ്പെടുത്തിയതായി നാട്ടുകാര്‍ പറഞ്ഞു. ഭാര്യ അമ്മിണി ഓടി രക്ഷപെടുന്നതിനിടയില്‍ ആന ആക്രമിക്കുകയും അമ്മിണിയുടെ കൈയൊടിയുകയുമായിരുന്നു. തുടര്‍ന്ന് സമീപത്തെ ശിവരാജന്‍ , യശോദ തുടങ്ങിയവരുടെ വീടും കാട്ടാന തകര്‍ത്തു.

സീറ്റൊഴിവ്.
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669