ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന വയനാടന്‍ നൂല്‍മഴയുടെ ആരവങ്ങളുമായി വയനാട് മഡ് ഫെസ്റ്റിന് നാളെ (ശനിയാഴ്ച) തുടക്കം. ജില്ലയില്‍ മഴക്കാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരള വിനോദ സഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ജില്ലയിലെ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടകള്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവരുടെ സഹകരണത്തോടെ മഡ്മഹോത്സവം അരങ്ങേറുന്നത്. വയനാട് മഡ്‌ഫെസ്റ്റ് സീസണ്‍ 2 ന് ശനിയാഴ്ച ആദ്യ വിസില്‍ മുഴങ്ങും. ശനിയാഴ്ച രാവിലെ 7 ന് മണ്‍സൂണ്‍ മിനി മാരത്തണ്‍ പനമരം മുതല്‍ മാനന്തവാടി വരെ നടക്കും. താലൂക്ക്, ജില്ലാ, സംസ്ഥാനതല മഡ് ഫുട്‌ബോള്‍, ജില്ലാതല മഡ് വടംവലി, സംസ്ഥാനതല കയാക്കിങ്ങ്, ജില്ലാതല മഡ് വോളിബോള്‍, ജില്ലാതല മണ്‍സൂണ്‍ ക്രിക്കറ്റ്, മഡ് കബഡി, മഡ് പഞ്ചഗുസ്തി, മണ്‍സൂണ്‍ ട്രക്കിങ്ങ് തുടങ്ങിയവയാണ് മഡ് ഫെസ്റ്റ് രണ്ടാം പതിപ്പിന്റെ പ്രധാന ആകര്‍ഷണം. ജൂലൈ 14 വരെയാണ് ജില്ലയിലെ വിവിധയിടങ്ങളില്‍ മ്ഡ്‌ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വിവിധ മത്സരങ്ങള്‍ നടക്കുക.
*മഡ് ഫെസ്റ്റ് മത്സരങ്ങള്‍ വേദികള്‍*
ജൂലൈ 7, 8 മാനന്തവാടി താലൂക്ക്തല മഡ് ഫുട്‌ബോള്‍ മത്സരം, ജില്ലാതല മഡ് വോളിബോള്‍ മത്സരം. വേദി മാനന്തവാടി വള്ളിയൂര്‍ക്കാവ് കണ്ണിവയല്‍.
ജൂലൈ 9 സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല മഡ് ഫുട്‌ബോള്‍ മത്സരം നൂല്‍പ്പുഴ കല്ലൂര്‍.
ജൂലൈ 10. സംസ്ഥാനതല കയാക്കിങ് (ഡബിള്‍) മത്സരം കര്‍ലാട് തടാകം.
ജൂലൈ 11 മുതല്‍ 14 വരെ വൈത്തിരി താലൂക്ക്-ജില്ലാ-സംസ്ഥാനതല മഡ് ഫുട്‌ബോള്‍ മത്സരം, മഡ് വടംവലി, മഡ് കബഡി, മട് പഞ്ചഗുസ്തി മത്സരങ്ങള്‍ വേദി കാക്കവയല്‍ മഡ് സ്റ്റേഡിയം.
ജില്ലയിലെ വിവിധ വകുപ്പുകള്‍, മാധ്യമപ്രവര്‍ത്തകര്‍, ടൂറിസം രംഗത്തെ വിവിധ സംഘടനകള്‍ എന്നിവര്‍ക്കായി ജൂലൈ 12 ന് കാക്കവയലില്‍ മഡ് ഫുട്‌ബോള്‍ മത്സരവും നടക്കും. ജൂലൈ 14 ന് കാക്കവയല്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ ജില്ലയില്‍ നിന്നും യോഗ്യത നേടിയ ടീമുകള്‍ക്ക് പുറമേ സംസ്ഥാനത്തെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ചെത്തുന്ന ടീമുകളും പങ്കെടുക്കും. ജൂലൈ 14 ന് കാക്കവയലില്‍ മഡ് വടംവലി, മഡ് കബഡി, പഞ്ചഗുസ്തി (ഓപ്പണ്‍ കാറ്റഗറി) മത്സരവും നടക്കും. താലൂക്ക്തല മഡ് ഫുട്‌ബോള്‍ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരവും നല്‍കും. ജില്ലാതല വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് ലഭിക്കും.