വിവേകോദയം എൽ.പി സ്കൂളിൽ 2024 – 25 സ്കൂൾ പാർലമെന്റ് ഇലക്ഷൻ സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ടുനിന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് ശേഷമായിരുന്നു തെരഞ്ഞെടുപ്പ്.ജനകീയമായ രീതിയിൽ ആയിരുന്നു തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർമാർ , ക്രമസമാധാനം ഉറപ്പുവരുത്താൻ പോലീസ് ,വീഡിയോ റെക്കോർഡിങ് , ഫല പ്രഖ്യാപനം തുടങ്ങിയവ ജനകീയമായ രീതിയിൽ സംഘടിപ്പിച്ചു. 92% വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ സ്കൂൾ ലീഡറായി ഹെലന റോബിൻസിനെയും, ഡെപ്യൂട്ടി ലീഡറായി മുഹമ്മദ് നുഹ്മാനെയും തെരഞ്ഞെടുത്തു. വിജയികളുടെയും പ്രവർത്തകരുടെയും സന്തോഷപ്രകടനം ഏറെ ശ്രദ്ധേയമായി. സ്കൂൾ പ്രധാനധ്യാപിക രശ്മി ആർ നായർ, ഇ.ഏ മൊയ്തു മാസ്റ്റർ, സ്നിഗ്ദ്ധ ടീച്ചർ, മറ്റ് അധ്യാപകരും എന്നിവർ നേതൃത്വം നൽകി.

സീറ്റൊഴിവ്
മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം കോ-ഓപറേഷന്‍ കോഴ്സുകളില്‍ സീറ്റൊഴിവ്. എസ്.സി /എസ്.ടി/ഒ.ബി.സി (എച്ച്)/ ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ www.ihrdadmissions.org