മണ്‍സൂണ്‍ ടൂറിസംവയനാട് മഡ് ഫെസ്റ്റ് നാളെ തുടങ്ങും

ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന വയനാടന്‍ നൂല്‍മഴയുടെ ആരവങ്ങളുമായി വയനാട് മഡ് ഫെസ്റ്റിന് നാളെ (ശനിയാഴ്ച) തുടക്കം. ജില്ലയില്‍ മഴക്കാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരള വിനോദ സഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ജില്ലയിലെ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടകള്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവരുടെ സഹകരണത്തോടെ മഡ്മഹോത്സവം അരങ്ങേറുന്നത്. വയനാട് മഡ്‌ഫെസ്റ്റ് സീസണ്‍ 2 ന് ശനിയാഴ്ച ആദ്യ വിസില്‍ മുഴങ്ങും. ശനിയാഴ്ച രാവിലെ 7 ന് മണ്‍സൂണ്‍ മിനി മാരത്തണ്‍ പനമരം മുതല്‍ മാനന്തവാടി വരെ നടക്കും. താലൂക്ക്, ജില്ലാ, സംസ്ഥാനതല മഡ് ഫുട്‌ബോള്‍, ജില്ലാതല മഡ് വടംവലി, സംസ്ഥാനതല കയാക്കിങ്ങ്, ജില്ലാതല മഡ് വോളിബോള്‍, ജില്ലാതല മണ്‍സൂണ്‍ ക്രിക്കറ്റ്, മഡ് കബഡി, മഡ് പഞ്ചഗുസ്തി, മണ്‍സൂണ്‍ ട്രക്കിങ്ങ് തുടങ്ങിയവയാണ് മഡ് ഫെസ്റ്റ് രണ്ടാം പതിപ്പിന്റെ പ്രധാന ആകര്‍ഷണം. ജൂലൈ 14 വരെയാണ് ജില്ലയിലെ വിവിധയിടങ്ങളില്‍ മ്ഡ്‌ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വിവിധ മത്സരങ്ങള്‍ നടക്കുക.

*മഡ് ഫെസ്റ്റ് മത്സരങ്ങള്‍ വേദികള്‍*

ജൂലൈ 7, 8 മാനന്തവാടി താലൂക്ക്തല മഡ് ഫുട്‌ബോള്‍ മത്സരം, ജില്ലാതല മഡ് വോളിബോള്‍ മത്സരം. വേദി മാനന്തവാടി വള്ളിയൂര്‍ക്കാവ് കണ്ണിവയല്‍.

ജൂലൈ 9 സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല മഡ് ഫുട്‌ബോള്‍ മത്സരം നൂല്‍പ്പുഴ കല്ലൂര്‍.

ജൂലൈ 10. സംസ്ഥാനതല കയാക്കിങ് (ഡബിള്‍) മത്സരം കര്‍ലാട് തടാകം.

ജൂലൈ 11 മുതല്‍ 14 വരെ വൈത്തിരി താലൂക്ക്-ജില്ലാ-സംസ്ഥാനതല മഡ് ഫുട്‌ബോള്‍ മത്സരം, മഡ് വടംവലി, മഡ് കബഡി, മട് പഞ്ചഗുസ്തി മത്സരങ്ങള്‍ വേദി കാക്കവയല്‍ മഡ് സ്റ്റേഡിയം.
ജില്ലയിലെ വിവിധ വകുപ്പുകള്‍, മാധ്യമപ്രവര്‍ത്തകര്‍, ടൂറിസം രംഗത്തെ വിവിധ സംഘടനകള്‍ എന്നിവര്‍ക്കായി ജൂലൈ 12 ന് കാക്കവയലില്‍ മഡ് ഫുട്‌ബോള്‍ മത്സരവും നടക്കും. ജൂലൈ 14 ന് കാക്കവയല്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ ജില്ലയില്‍ നിന്നും യോഗ്യത നേടിയ ടീമുകള്‍ക്ക് പുറമേ സംസ്ഥാനത്തെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ചെത്തുന്ന ടീമുകളും പങ്കെടുക്കും. ജൂലൈ 14 ന് കാക്കവയലില്‍ മഡ് വടംവലി, മഡ് കബഡി, പഞ്ചഗുസ്തി (ഓപ്പണ്‍ കാറ്റഗറി) മത്സരവും നടക്കും. താലൂക്ക്തല മഡ് ഫുട്‌ബോള്‍ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരവും നല്‍കും. ജില്ലാതല വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് ലഭിക്കും.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.