മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി.സ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത മോഡലും
ഡാൻസറും പൂർവ്വവിദ്യാർഥിയും കൂടിയായ അനശ്വര ശ്രീനിവാസ് നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് സുധീഷ് ദേവശിൽപ്പത്തിന്റെ അധ്യക്ഷതയിൽ
ചേർന്നയോഗത്തിൽ ഹെഡ്മാസ്റ്റർ
അബ്ദുൽ റഫീക്ക് സ്വാഗതം ആശംസിച്ചു
ചടങ്ങിൽ വൈത്തിരി എ.ഇ.ഒ ജോയ്.വി.സ്കറിയ മുഖ്യാതിഥിയായിരുന്നു.
അശ്വിനി ശ്രീനിവാസ് (പൂർവ്വവിദ്യാർഥി),മൊയ്തുമാസ്റ്റർ എന്നിവർ സംസാരിച്ചു.സിറിൾ നന്ദി
പറഞ്ഞു.തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്
മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ