കാട്ടിക്കുളം: ഒന്നാം ക്ലാസിലെ കേരളപാഠാവലി പാഠം 1 ‘പറവകൾ പാറി’ എന്ന പാഠഭാഗത്തിലെ ആശയം നേരിട്ട് വിദ്യാർഥികളിലെത്തിച്ച് കാട്ടിക്കുളം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകർ.
ചേലൂർ ഇക്കോട്ടിക് ലാൻറിലേക്ക് കുട്ടികളെ എത്തിച്ചപ്പോൾ കൗതുകത്തോടൊപ്പം വിവിധയിനം പക്ഷികളെക്കുറിച്ച് നേരിട്ടറിയാൻ അവസരം ലഭിച്ചു. വിവിധ തരം പക്ഷികൾ, അവയുടെ ആഹാരം, വാസസ്ഥലം, തൂവലുകൾ തുടങ്ങിയവ മനസ്സിലാക്കാൻ ഈ ഫീൽഡ് ട്രിപ്പ് ഏറെ സഹായകമായി. ഒന്നാം ക്ലാസ് അധ്യാപികമാരായ ശ്രീമതി ജയ അഗസ്റ്റിൻ, ശ്രീമതി സെലിൻ അഗസ്റ്റിൻ എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്