കൽപ്പറ്റ: കോൺക്രീറ്റ് പൊളിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കണിയാമ്പറ്റ സ്വദേശി മരിച്ചു. കണി യാമ്പറ്റ കെ എസ് ഇ ബി കുന്ന് സ്വദേശി മൂപ്പിൽ മുഹമ്മദിന്റെ മകൻ താജുദ്ദീൻ (38) ആണ് മരിച്ചത്. ബത്തേരി ബീനാച്ചിക്ക് സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ജോലിക്കിടെ റിട്ടേൺ വാളിനായി സ്ഥാപിച്ച കോൺക്രീറ്റ് പില്ലർ മുറിച്ച് നീക്കുന്നതിനിടെ ദേഹത്തെക്ക് വീണതിനെ തുടർന്ന് സാരമായി പരിക്കേറ്റ താജുദ്ദീനെ ആദ്യം ബത്തേരി ഇക്ര ആശുപത്രിയിലും പിന്നീട് വിദഗ്‌ധ ചികിത്സാർത്ഥം മേപ്പാടി വിംസ് ആശുപത്രിയിലേക്കും കൊണ്ടുപോയിരുന്നു. ചികിത്സയി ലിരിക്കെ രാത്രിയിൽ മരിക്കുകയായിരുന്നു.

കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ സൂക്ഷിക്കണം’; വൈറലായി നടന്റെ വ്യത്യസ്ത ചിത്രങ്ങളിലെ പോസ്റ്ററുകൾ
കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കളങ്കാവൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ