നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പ്രവാസി സംരംഭകര്‍ക്ക് സൗജന്യ സംരംഭകത്വ ശില്‍പശാല നടത്തുന്നു. ഓഗസ്റ്റ് അഞ്ചിന് കല്‍പ്പറ്റയില്‍ നടക്കുന്ന ശില്‍പശാലയില്‍ പുതുതായി സംരംഭം ആരംഭിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെയെത്തിയവര്‍ക്കും പങ്കെടുക്കാം. ശില്‍പശാലയുടെ ഭാഗമായി ബിസിനസ്സ് ലോണ്‍ ക്യാമ്പ് സംഘടിപ്പിക്കും. താത്പര്യമുള്ളവര്‍ ജൂലൈ 27 നകം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ nbfc.coordinator@gmail.com ല്‍ ലഭിക്കും. ഫോണ്‍- 0471-2770534, 8592958677

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.