മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ്
ഇൻസ്പെക്ടർ ജി.എം മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ പരി ശോധനയിൽ 79.482 ഗ്രാംമെത്താഫിറ്റാമിനുമായി വന്ന ബാംഗ്ലൂർ ബത്തേരികെഎസ്ആർടിസി ബസിലെ യാത്രക്കാരനെ പിടികൂടി. മലപ്പുറം തിരൂരങ്ങാടി പറമ്പിൽപീടിക പള്ളിയാളി വീട് ആബിദ് (35) ആണ് പിടിയിലായത്. ബാംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വിൽ പ്പനക്കായി കൊണ്ടുപോയ മെത്താംഫിറ്റമിനാണ് പിടികൂടിയത്. പ്രതിയെ തുടർ നടപടികൾക്കായി സുൽത്താൻ ബത്തേരി റെയിഞ്ച് ഓഫീസിൽ കൈമാറി. പരിശോധനയിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൾ സലീം, രജിത്ത്.പി.വി,സിവിൽ എക്സൈസ് ഓഫീസർമാരായ ഹാഷിം.കെ, സജിത്ത്. പി.സി, അശ്വതി.കെ, അഖില എന്നിവരും പങ്കെടുത്തു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്