മൊബൈൽ ആപ്പ് വഴി പരിചയം സ്ഥാപിക്കും; വിവാഹ വാഗ്ദാനം നൽകി വലയിൽ വീഴ്ത്തും: 12 ഓളം പുരുഷന്മാരിൽ നിന്നായി 30 ലക്ഷത്തിലധികം രൂപ തട്ടിയ യുവതി അറസ്റ്റിൽ

തിരുപ്പൂർ: മൊബൈല്‍ ആപ്പ് വഴി പന്ത്രണ്ടിലധികം പുരുഷന്മാരുമായി സൗഹൃദത്തിലാകുകയും അവര്‍ക്ക് വിവാഹ വാഗ്‌ദാനം നല്‍കി പണം തട്ടുകയും ചെയ്‌ത കേസില്‍ യുവതി അറസ്‌റ്റില്‍. ഈറോഡ് ജില്ലയിലെ കൊടുമുടി സ്വദേശിയായ സത്യ (30) യെ ആണ് അറസ്‌റ്റ് ചെയ്‌തത്. ധാരാപുരം സ്വദേശി മഹേഷ് അരവിന്ദ് ധാരാപുരം പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അറസ്‌റ്റ്.

ആറ് മാസം മുമ്ബാണ് മൊബൈല്‍ ഫോണ്‍ ആപ്പ് വഴി മഹേഷ് അരവിന്ദിനെ സത്യ പരിചയപ്പെടുന്നത്. തുടർന്ന് ഇവർ വാട്ട്‌സ് ആപ്പിലൂടെ ചാറ്റ് ചെയ്യാൻ തുടങ്ങി. താൻ ഒരു മധ്യവയസ്‌കനായ വരനെ തേടുകയാണെന്ന് പറഞ്ഞ് സത്യ, തമിഴ് സെല്‍വി എന്ന മറ്റൊരു യുവതിയെ മഹേഷിന് പരിചയപ്പെടുത്തി.

സത്യയുടെ അമ്മയ്‌ക്ക് സുഖമില്ലെന്നും അതിനാല്‍ വേഗം തന്നെ വിവാഹം നടത്തണമെന്നുളള നിർബന്ധ പ്രകാരം തമിഴ് ശെല്‍വിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ജൂണ്‍ മാസം ക്ഷേത്രത്തില്‍ വെച്ച്‌ വിവാഹം കഴിച്ചു. പിന്നീട് മഹേഷിൻ്റെ മാതാപിതാക്കള്‍ ഈ വിവാഹം അംഗീകരിക്കുകയും സത്യയ്‌ക്ക് 12 പവൻ സ്വർണ്ണം നല്‍കുകയും ചെയ്‌തു. കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം മഹേഷ്, സത്യയുടെ ആധാർ കാർഡ് കണ്ടതോടെ സംശയങ്ങള്‍ ഉണ്ടാകുകയായിരുന്നു.

അതില്‍ ഭർത്താവിൻ്റെ സ്ഥാനത്ത് മറ്റൊരാളുടെ പേര് നല്‍കിയിരിക്കുകയും യുവതിയുടെ പ്രായം കൂടുതലാണെന്നും കണ്ടെത്തി. പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയും സത്യയെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. ഇതേതുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പത്ത് വർഷം മുമ്ബ് യുവതി ചെന്നൈ സ്വദേശിയായ ഒരാളെ വിവാഹം കഴിച്ചതായും ഇവർക്ക് ഒരു കുട്ടിയുണ്ടെന്നും വ്യക്തമായി.

പുരുഷന്മാരുമായി സൗഹൃദത്തിലാകുകയും അവരെ വിവാഹം കഴിച്ചതിനുശേഷം മനഃപൂർവം വഴക്കുണ്ടാക്കുകയും ആഭരണങ്ങളും പണവുമായി ഒളിച്ചോടുകയും ചെയ്യുന്നത് സ്ഥിരമാണെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തില്‍ പലരില്‍ നിന്നായി ലക്ഷങ്ങളുടെ പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു

യാത്രയയപ്പ് നൽകി

കൽപ്പറ്റ: ഡെപ്യൂട്ടി രജിസ്ട്രാർ ആയി പ്രൊമോഷൻ ലഭിച്ചു സ്ഥലം മാറി പോകുന്ന വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അസിസ്റ്റന്റ് രജിസ്ട്രാർ/വാലുവേഷൻ ഓഫീസർ എൻ.എം.ആന്റണിക്ക് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്‌

പി.സുനിൽബാബുവിന് യാത്രയയപ്പ് നൽകി

കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും വിരമിച്ച പി.സുനിൽബാബുവിന് ഭരണസമിതിയും, ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്‌ കെ.സുഗതൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ വി.യൂസഫ്, അസിസ്റ്റന്റ് രജിസ്ട്രാർ എൻ.എം.ആന്റണി,

2026 മാർച്ചില്‍ 500 രൂപ നോട്ട് പിന്‍വലിക്കുമോ?

സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വാർത്തകളും റിപ്പോർട്ടുകളും എല്ലായിപ്പോഴും ശരിയായിരിക്കണമെന്നില്ല. എന്നാൽ ഇതിലൂടെ നടക്കുന്ന വിപുലമായ പ്രചരണങ്ങൾ പലരെയും ആശങ്കയിലാക്കുന്നതാണ് സ്ഥിരമായി കണ്ടുവരുന്ന രീതി. ഇത്തരം സന്ദർഭങ്ങളിൽ സർക്കാർ വൃത്തങ്ങൾക്ക് നേരിട്ട് ഇടപെടേണ്ട സാഹചര്യവും ഉണ്ടാവും. അത്തരത്തിലൊരു

ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ എട്ട് അങ്കണവാടികളിലേക്ക് 32 ഇഞ്ച് സ്മാര്‍ട്ട് എല്‍.ഇ.ഡി ടിവി, അനുബന്ധ ഉപകരണങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികള്‍, അക്രഡിറ്റഡ് എജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍

വൈദ്യുതി മുടങ്ങും

കൂട്ടമുണ്ട സബ് സ്റ്റേഷൻ ഭാഗത്ത് ഫീഡർ അറേജ്മെൻ്റ് വർക്ക് നടക്കുന്നതിനാൽ ഓടത്തോട്,കണ്ണം ചാത്ത്, ഓടത്തോട് പമ്പ്, പോടാർ എന്നിവിടങ്ങളിൽ നാളെ രാവിലെ 8 മണി മുതൽ വൈകീട്ട് 6.30 വരെ പൂർണ്ണമായയോ ഭാഗികമായോ വൈദ്യുതി

ശ്രേയസ് ജനപ്രതിനിധികളെ ആദരിച്ചു.

മലവയൽ യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും,ജനപ്രതിനിധി കളെ ആദരിക്കലും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ സുനീറ ഹാരിസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.