എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഭടന്മാരുടെ, വിധവകളുടെ മക്കൾക്ക് ഒറ്റത്തവണ ക്യാഷ് അവാർഡിന് അപേക്ഷിക്കാം. എസ്.എസ്.എൽ.സി സ്റ്റേറ്റ് സിലബസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, സി.ബി.എസ്.ഇ- ഐ.സി.എസ്.ഇ- ഐ.എസ്.ഇ എന്നിവക്ക് 90 ശതമാനം മാർക്കും നേടിയിരിക്കണം. അപേക്ഷകർ സർവീസ് പ്ലസ് പ്ലാറ്റ്ഫോമിലൂടെ ഓഗസ്റ്റ് 31 നകം ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ -04936 202668

മരം ലേലം
എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936