സെന്റ് ആന്റണീസ് യുപി സ്കൂളിൽ നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ 5 പേരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാണ് മത്സരം നടന്നത്. ബുക്ക് അടയാളത്തിൽ മത്സരിച്ച ഷെവിൻ ഷാജി സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനധ്യാപികയായ ജിജി ജോസ്.വി, അധ്യാപകരായ അനൂപ് കെ ജോസ്,വിനീത ജോസഫ് എന്നിവർ നേതൃത്വം നൽകി.

പാല് വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു.
മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട, ഇടവക ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാല് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിനകം