കേരളത്തെ അവഗണിച്ച കേന്ദ്ര ബഡ്ജറ്റിനെതിരെ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലത്തിലെ കരിമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ ബഡ്ജറ്റിന്റെ കോപ്പി കത്തിച്ചു പ്രതിഷേധിച്ചു. പ്രതിഷേധയോഗം ഉദ്ഘാടനം യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം സെക്രട്ടറി ലിറാർ പറളിക്കുന്ന് നിർവഹിച്ചു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി നിഷീദ് കെ.വി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മണ്ഡലം പ്രസിഡന്റ് ബാദുഷ കാര്യമ്പാടി, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ അജയസായി, നന്ദു ഓജി, യൂണിറ്റ് സെക്രട്ടറിമാരായ മിഥുൻ നായർ, രാഹുൽ, ആതില, അബുതാഹിർ ബൂത്ത് ഭാരവാഹികളായ ബിനു കെ, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു

280ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക ഇളവ്, ക്രിസ്മസിന് സാന്റ ഓഫര്‍; സപ്ലൈകോ ചന്തകള്‍ ഇന്നുമുതല്‍
കൊച്ചി: സപ്ലൈകോയുടെ ക്രിസ്മസ് -പുതുവത്സര ഫെയറുകള്‍ ഇന്നു മുതല്‍. സംസ്ഥാനതല ഉദ്ഘാടനംഇന്ന് രാവിലെ 10:00 ന് പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ വച്ച് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും.







