മാനന്തവാടി ഗവ. കോളേജില്‍ കോമേഴ്‌സ്, മാത്തമാറ്റിക്‌സ്, ഹിസ്റ്ററി വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കോമേഴ്‌സ് വിഷയത്തില്‍ ജൂലൈ 29 ന് രാവിലെ 10.30 നും മാത്തമാറ്റിക്‌സ്, ഹിസ്റ്ററി വിഷയങ്ങള്ക്ക് ഉച്ചക്ക് രണ്ടിനും അഭിമുഖം നടത്തും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി അഭിമുഖത്തിനെത്തണം. ഫോണ്‍ 04935240351

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.