കാവുംമന്ദം: ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി സംസ്ഥാന വനിതാ കമ്മീഷന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജാഗ്രത സമിതി പരിശീലന സെമിനാർ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടി വനിതാ കമ്മീഷൻ അംഗം അഡ്വ പി കുഞ്ഞായിഷ ഉദ്ഘാടനം ചെയ്തു. വനിതകളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വേണ്ടി തരിയോട് ഗ്രാമപഞ്ചായത്ത് ചെയ്യുന്ന വ്യത്യസ്തമായ നിരവധി പ്രവർത്തനങ്ങളെ അവർ അഭിനന്ദിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ജാഗ്രത പ്രവർത്തനങ്ങളെ സംബന്ധിച്ച് കെ സുനിൽകുമാർ ക്ലാസ് എടുത്തു. വനിതകളും കുട്ടികളും നേരിടുന്ന വിവിധ പ്രശ്നങ്ങൾ വാർഡ് തല ജാഗ്രത സമിതികളിലൂടെ പരിഹരിക്കപ്പെടുകയും അല്ലാത്തവ പഞ്ചായത്ത് തല ജാഗ്രത സമിതിയിലേക്ക് നൽകി പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നതും സംബന്ധിച്ച പ്രചരണ പ്രവർത്തനങ്ങൾ നടത്തും. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ്, സിഡിഎസ് ചെയർപേഴ്സൺ രാധാ മണിയൻ, സെക്രട്ടറി ഇൻ ചാർജ് കെ ഹംസ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ എൻ ജി ജിഷ നന്ദിയും പറഞ്ഞു.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.