വയനാട് , മാഹി ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ കരാറടിസ്ഥാനത്തില്‍ കായികധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ബിരുദമാണ് (ബി.പി.എഡ്) യോഗ്യത. പ്രായപരിധി 50 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസലും പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മാഹി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ജൂലൈ എട്ടിന് രാവിലെ 10 ന് നടക്കുന്ന വാക്ക് ഇൻ -ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. ഫോണ്‍- 9447620492

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.