അതിജീവനത്തിന്റെ തട്ടുകട മാനന്തവാടിയിൽ

മുണ്ടെക്കൈ ഉരുള്‍പ്പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് തണലാവാന്‍ ഡിവൈഎഫ് നിര്‍മ്മിക്കുന്ന വീടുനിര്‍മ്മാണത്തിന്റെ ഫണ്ട് ശേഖരണാര്‍ത്ഥം മാനന്തവാടിയിൽ ‍ അതിജീവനത്തിന്റെ തട്ടുകടയ്ക്ക് തുടക്കമായി. വൈകുന്നരങ്ങളിലാരംഭിക്കുന്ന ഈ തട്ടുകടകള്‍ രാത്രി വരെ നീളും. രാഷ്ട്രീയ ഭേദമെന്യേ ഡിവൈഎഫ്‌ഐയുടെ ഈ മാതൃകക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. മാനന്തവാടി ഗാന്ധിപാര്‍ക്കിലാരംഭിച്ച തട്ടുകട ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റിയംഗം കെ ആര്‍ ജിതിന്‍, വി ബി ബബീഷ്, കെ അഖില്‍, അഖില്‍കുമാര്‍, നിരഞ്ജന അജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മുണ്ടക്കൈയിലെ ഉരുള്‍പ്പൊട്ടല്‍ വിവരമറിഞ്ഞതു മുതല്‍ ഉരുള്‍പൊട്ടല്‍ മേഖലയിലെ
രക്ഷാപ്രവര്‍ത്തനത്തിനും, ദുരിതാശ്വാസ ക്യാമ്പുകളിലും നൂറുകണക്കിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സജീവമാണ്.അന്തര്‍ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തനം വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.നിരവധി വീടുകളാണ് ഡിവൈഎഫ്‌ഐ ദുരിത ബാധിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്നത്. ഇതിനായി പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി പേപ്പറുകള്‍ ഉള്‍പ്പെടെയുള്ളവ ശേഖരിച്ചും, ബിരിയാണി, പായസം, അച്ചാര്‍, പപ്പടം തുടങ്ങി വിവിധ ചലഞ്ചുകള്‍ നടത്തിയാണ് തുക ശേഖരിക്കുന്നത്.വലിയ ജനപിന്തുണയാണ് ഡിവൈഎഫ്‌ഐയുടെ ഈ ക്യാംപയിന് ലഭിക്കുന്നത്.

നഴ്‌സ് നിയമനം

മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്‌സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍

ട്യൂട്ടര്‍ നിയമനം

ഗവ നഴ്‌സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. ഉദ്യോഗാത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഓഗസ്റ്റ് 26 ന് രാവിലെ 10.30 ന് കോളെജ് ഓഫീസില്‍

ഹിന്ദി അധ്യാപക നിയമനം

മൂലങ്കാവ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 22 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന്

അധ്യാപക നിയമനം

മുട്ടില്‍ ഡബ്യൂ.എം.ഒ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി വിഭാഗത്തില്‍ ഹിന്ദി അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 25 നകം wayanadorphanage@gmail.com ല്‍ ബയോഡാറ്റ നല്‍കണം.

ഇ- ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം ബ്ലോക്ക്പഞ്ചായത്തിന് കീഴിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാരായവര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍/ഏജന്‍സികളില്‍ നിന്നും ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ etenderskerala.gov.in ല്‍ ലഭിക്കും. ഫോണ്‍- 04935 220282

ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് ബൊലോറോ / തത്തുല്യ വാഹനം ലഭ്യമാക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 30 ഉച്ചയ്ക്ക് ഒന്നിനകം പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നല്‍കണം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.