കൂളിവയൽ: കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ വയനാട് വിറങ്ങലിച്ച് നിൽക്കുന്ന സാഹചര്യത്തിൽ ഇനിയൊരു ദുരന്തത്തിന് വയനാടിനെ വിടരുത് എന്ന് പത്മശ്രീ ചെറുവയൽ രാമൻ. വയനാട് കൂളിവയൽ സൈൻ ഐഎഫ്എസ് സ്കൂൾ ഇക്കോ ക്ലബ്ബായ ‘ടെറ’ യുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിക്ക് ഇണങ്ങിയുള്ള ജീവിതശൈലിയാണ് വയനാടൻ ജനതയ്ക്ക് സ്വീകാര്യമായതെന്നും വരും തലമുറ വയനാടിന്റെ പ്രകൃതി സംരക്ഷകർ ആകണമെന്നും വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ സൈൻ വൈസ് ചെയർമാൻ അബ്ദുള്ള ദാരിമി, പ്രിൻസിപ്പൽ ഷമീർ ഗസ്സാലി, ഓർഗനൈസിംഗ് സെക്രട്ടറി നൗഫൽ ഗസാലി, അനുശ്രീ എം വി, നൗഫൽ മർജാനി എന്നിവർ സംബന്ധിച്ചു.

നഴ്സ് നിയമനം
മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍