ലൈംഗിക പീഡന പരാതി പിൻവലിച്ച യുവതിയെ വീണ്ടും പീഡിപ്പിച്ചു; തുടർപീഡനം ശുചിമുറിയിൽ വച്ച്

യുവതിയെ ഒന്നിലേറെ തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പന്തല്ലൂർ കിഴക്കുപറമ്ബ് പാറക്കോടൻ വീട്ടില്‍ ഡാനിഷ് മുഹമ്മദിനെ ആണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

യുവതിയുമായി മുന്പരിചയമുള്ള ഡാനിഷ് മുഹമ്മദ് ഏപ്രില്‍മാസം പെരിന്തല്‍മണ്ണ മൂസക്കുട്ടി ബസ് സ്റ്റാൻഡില്‍ നിന്ന് യുവതിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ചിരുന്നു. അന്ന് പോലീസില്‍ പരാതി നല്‍കാനെത്തിയെങ്കിലും ഡാനിഷ് മുഹമ്മദിന്റെ മാതാവ് ഇടപെട്ട് മകനെ കേസില്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് യുവതി പരാതി നല്‍കാതെ പിന്മാറുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷവും യുവാവ് അതിക്രമം തുടർന്നു.

ജൂണ്‍ രണ്ടിന് ഡാനിഷ് ജോലി ചെയ്യുന്ന ഷോറൂമിലേക്ക് യുവതിയെ വിളിച്ചുവരുത്തി ശൗചാലയത്തില്‍വെച്ച്‌ ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതേ തുടർന്ന് യുവതി പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തിങ്കളാഴ്ച ഡാനിഷ് മുഹമ്മദ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പ്രതി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍ ഒരുവർഷം മുമ്ബ് യുവതിയും ജോലി ചെയ്തിരുന്നു.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ

‘വിലപേശാനല്ല പോകുന്നത്, യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ പുടിൻ കഠിനമായ തിരിച്ചടി നേരിടും’; അലാസ്കയിലേക്ക് പോകും മുമ്പ് ട്രംപ്

അലാസ്കയില്‍ ഇന്ന് പുലർച്ചെ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായുള്ള ചർച്ചയിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. അതേസമയം അലാസ്കയിലേക്ക് വിമാനം കയറും മുമ്പ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ലോകം ചർച്ച

താമരശ്ശേരിയിൽ ഒൻപതുവയസുകാരി മരിച്ച സംഭവം, മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതുവയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കോരങ്ങാട്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.