പൈതൃക നെൽവിത്ത് സംരക്ഷണ പരിപാടിക്ക് തുടക്കമിട്ട് അസംപ്ഷൻ യു പി സ്കൂൾ

ബത്തേരി:-കൃഷിയെയും മണ്ണിനെയും പ്രകൃതിയെയും കുറിച്ച് വിദ്യാർത്ഥികൾക്ക് കണ്ടും കേട്ടും അനുഭവിച്ചും അറിയാനുള്ള അവസരം ഒരുക്കി സുൽത്താൻബത്തേരി അസംപ്ഷൻ എ യുപി സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും.
ബത്തേരിയിലെ സാഗർ റോഡിലെ മന്തണ്ടിക്കുന്നിലുള്ള അര ഏക്കർ വയലിൽ ഔഷധമൂല്യമുള്ള വിവിധയിനം നെൽവിത്തുകൾ പാകിയും ഞാറ് നട്ടും പൈതൃക നെൽവിത്ത് സംരക്ഷണ പരിപാടിക്ക് തുടക്കമിട്ടു.

പത്മശ്രീ ചെറുവയൽ രാമൻ വിത്തുപാകി പരിപാടിക്ക് തുടക്കം കുറിച്ചു. കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം കുട്ടികളുമായി അല്പനേരം സംവദിച്ചു.
ചെന്നെല്ല്, ഞവര, ജീരകശാല, ബ്ലാക്ക് (കാലാഭേട്ടി ) എന്നീ നെല്ലിനങ്ങൾ ആണ് കൃഷിക്കായി തെരെഞ്ഞെടുത്തത്.

അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളുംപ്രദേശവാസികളും ചേർന്ന് നടത്തിയ നാട്ടിയും വിതയ്ക്കലും ഒരുത്സവ പ്രതീതി സൃഷ്ടിച്ചു.
ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ്, സുൽത്താൻബത്തേരി കൃഷി ഓഫീസർ അജിൽ എം എസ്, മാതൃഭൂമി സോഷ്യൽ ഇനിഷ്യേറ്റീവ് യു എ അജ്മൽ സാജിദ്,
പി ടി എ പ്രസിഡന്റ് ടിജി ചെറുതോട്ടിൽ, അധ്യാപകരായ ഷീബ ഫ്രാൻസിസ് ചരിഷ്മ തോമസ്, ബെന്നി ടി ടി,ടിന്റുമാത്യു,അനൂപി സണ്ണി മദർ പി റ്റി എ ശ്രീജ ഡേവിഡ്, പിടിഎ പ്രതിനിധികളായഗിരീഷ് കുമാർ, നാസർ പി, ലിജോ വിദ്യാർത്ഥികളായ ആന്റോ സജി,ആഡ്‌ലിൻ നിഗീഷ്, ആദിത്യ ശിവാനി സച്ചിൻ എന്നിവർ സംസാരിച്ചു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.