എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍റെ (ഇപിഎഫ്ഒ) പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന പെന്‍ഷന്‍കാര്‍ക്ക് ജനുവരി 1 മുതല്‍ എല്ലാ ബാങ്കുകളേയും ഏത് ശാഖയില്‍ നിന്നും പെന്‍ഷന്‍ എടുക്കാന്‍ കഴിയും. ഇപിഎസ് 1995 പ്രകാരം പെന്‍ഷനുള്ള കേന്ദ്രീകൃത പെന്‍ഷന്‍ പേയ്മെന്‍റ് സിസ്റ്റം (സിപിപിഎസ്) സര്‍ക്കാര്‍ അംഗീകരിച്ചു. എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍റെ (ഇപിഎഫ്ഒ) നവീകരണത്തിലേക്കുള്ള നാഴികക്കല്ലാണ് സിപിപിഎസിന്‍റെ അംഗീകാരമെന്ന കേന്ദ്ര തൊഴില്‍ മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. ഇതനുസരിച്ച്, പെന്‍ഷന്‍കാര്‍ക്ക് രാജ്യത്തെ ഏത് ബാങ്കില്‍ നിന്നും ഏത് ശാഖയില്‍ നിന്നും പെന്‍ഷന്‍ ലഭിക്കും. പെന്‍ഷന്‍കാരുടെ ദീര്‍ഘകാലത്തെ പ്രശ്നമാണ് ഇതിലൂടെ പരിഹരിക്കപ്പെടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ