കുഞ്ഞുമോന്റെ മരണത്തിലെ ദുരൂഹത നീക്കണം:ബന്ധുക്കൾ എസ്പിക്ക് പരാതി നൽകി.

കൽപ്പറ്റ: കാട്ടിക്കുളം സ്വദേശിയായ കെട്ടിട നിർമ്മാണ തൊഴിലാളി കോട്ടയിൽ കുഞ്ഞുമോൻ്റെ മരണം സംബന്ധിച്ച് വ്യക്തമായി അന്വേഷിക്കണമെന്ന് കുടുംബം.കാട്ടിക്കുളം എടയൂർക്കുന്ന് കോട്ടയിൽ കുഞ്ഞുമോൻ ഒക്ടോബർ 10 നാണ് ജോലിസ്ഥലത്ത് വച്ച് മരണപെട്ടത്. വീടിന് സമീപത്തെ പുഴവയലിൽ സൈനുദ്ധീൻ എന്ന വ്യക്തിയുടെ വീട്ടിൽ ജോലിക്കായി പോയ ശേഷം പിന്നെ മരണപെട്ട നിലയിലാണ് കണ്ടെത്തിയത്. വീട് നിർമ്മാണ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു എന്നാണ് പറയപെടുന്നത്. എന്നാൽ ഇത് സംബന്ധിച്ച തെളിവുകൾ ഒന്നും അപകടസ്ഥലത്ത് കണ്ടിരുന്നില്ല. വാഹനവും ഡ്രൈവർമാരും സമീപത്ത് ഉണ്ടായിരുന്നിട്ടും അപകടം നടന്ന് അരമണിക്കൂറിന് ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ദൂരെ ഉള്ള ആളുകൾ പോലും സംഭവസ്ഥലത്തെത്തിയിട്ടും അഞ്ഞൂറ് മീറ്റർ മാത്രം അടുത്തുള്ള ബന്ധുക്കളെ വിവരം അറിയിക്കാനും വൈകി. തങ്ങളിൽ നിന്നും എന്തോ മറച്ചുവയ്ക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ഈ ദുരൂഹതകൾ പുറത്തുകൊണ്ടുവരണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് തിരുനെല്ലി പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഷോക്കേറ്റാണ് മരണം എന്ന് പറയുന്നുണ്ട്. എന്നാൽ അപകടം നടന്ന വീട്ടുക്കാർ ഇന്നേവരെ എങ്ങനെയാണ് ഷോക്കേറ്റതെന്ന് പോലും പറയുന്നില്ല. ദൂരെ ഉള്ള ആളുകൾ പോലും സംഭവസ്ഥലത്തെത്തിയിട്ടും അഞ്ഞൂറ് മീറ്റർ മാത്രം അടുത്തുള്ള ബന്ധുക്കളെ വിവരം അറിയിക്കാനും വൈകി. തങ്ങളിൽ നിന്നും എന്തോ മറച്ചുവയ്ക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ഈ ദുരൂഹതകൾ പുറത്തുകൊണ്ടുവരണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.മരണശേഷം ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിനോ വസ്തുതകൾ ബോധ്യപ്പെടുത്താനോ തൊഴിലുടമയുടെ വീട്ടിൽ നിന്നോ ആരും എത്തിയില്ല.

കുഞ്ഞുമോന്റെ ഭാര്യയും സഹോദരിയും ഭാര്യാ സഹോദരനും മാതാവും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.സംഭവത്തിലെ ദുരൂഹത അകറ്റണമെന്നാവശ്യപ്പെട്ട് കുടുംബം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷനിലെ 11 കെവി ലൈനിൽ അറ്റകുറ്റ പ്രവർത്തി  നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല, പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെന്റർ, തളിപ്പുഴ,

ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം

ദുർബല, താഴ്ന്ന വിഭാഗത്തിപ്പെട്ടവർക്കായി സന്നദ്ധ സംഘടന/ എൻജിഒ/വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെ ഭവന നിർമാണത്തിനായി സംസ്ഥാന സർക്കാർ നൽകുന്ന ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ സ്വന്തമായി രണ്ട്/മൂന്ന് സെന്റ് ഭൂമിയെങ്കിലും കൈവശമുള്ളവരായിരിക്കണം. ലൈഫ് പദ്ധതിയിൽ

ചൂരൽമല ദുരന്തബാധിതർക്കുള്ള ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ വിജയോത്സവവും ശനിയാഴ്ച

കൽപ്പറ്റ: കേരള റെക്കഗനൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോഷിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂരൽ മല ദുരന്തത്തിൽപ്പെട്ടവർക്കുള്ള ഭവന നിർമ്മാണത്തിന്റെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ എ ടി. സിദ്ധിഖ് നിർവഹിക്കും. ശനിയാഴ്ച രാവിലെ

അനിശ്ചിതകാല സമരം അരംഭിച്ച് എൻഎഫ്എസ്എ തൊഴിലാളികൾ;റേഷൻ വിതരണം പ്രതിസന്ധിയിലേക്ക്

മാനന്തവാടി: സർക്കാർ പ്രഖ്യാപിച്ച കൂലിവർധനവ് നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് എൻഎഫ്എസ്എ കയറ്റിറക്ക് തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. മെയ് 19 മുതൽ സർക്കാർ നിശ്ചയിച്ച 13% കൂലി വർദ്ധനവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എൻഎഫ്എസ്എ തൊഴിലാളികൾ സമരം

വയനാട് മെഡിക്കൽ കോളേജിലെ ഉപയോഗ്യ ശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കണം: മുസ്ലിം ലീഗ്

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിലെ ഉപയോഗ്യശൂന്യമായ പഴയ കെട്ടിടങ്ങൾ ഉടൻ പൊളിച്ചു നീക്കണമെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എരുമത്തെരുവ് കമ്മറ്റി ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.കുഞ്ഞബ്ദുള്ള യോഗം ഉദ്‌ഘാടനം ചെയ്തു.

പോഷൺ വൈത്തിരി പദ്ധതിക്ക് തുടക്കം

വൈത്തിരി ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച ‘പോഷൺ വൈത്തിരി’ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തിൽ അഞ്ച് വയസിന് താഴെ തൂക്കക്കുറവുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് തടയുക, കുട്ടികളുടെ ആരോഗ്യവളർച്ച ഉറപ്പാക്കുക എന്നതാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *