മാനന്തവാടി: നേന്ത്രവാഴക്കക്ക് എല്ലാ ജില്ലയിലും 30 രൂപ തറവില നിശ്ചയിച്ചപ്പോള്‍ വയനാടന്‍ നേന്ത്ര കായ്ക്ക് മാത്രം 24 രൂപ തറവിലനിശ്ചയിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കര്‍ഷകരും കര്‍ഷക സംഘടനകളും പലവട്ടം പ്രതിഷേധം ഉയര്‍ത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഇപ്പോഴും വയനാട്ടിലെ നേന്ത്ര വാഴ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്നത് 24 രൂപക്കാണ്. വില നിര്‍ണയ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തറവില പ്രഖ്യാപിച്ചത്. കൃഷിവകുപ്പിന്റെ എഐഎംഎസ് പോര്‍ട്ടല്‍ വഴിയാണ് രജിസ്‌ട്രേഷന്‍. ഇതിനകം 1075 കര്‍ഷകരാണ് സംഭരണത്തിനായി രജിസ്റ്റര്‍ ചെയ്തത്. ജില്ലയിലെ 18 നോഡല്‍ മാര്‍ക്കറ്റുകള്‍ വഴിയാണ് പച്ചക്കറികള്‍ സംഭരിക്കുന്നത്. എന്നാല്‍ ഉല്‍പാദന ചെലവിന് ആനുപാതികമായി വില ലഭിക്കാത്തത് വാഴ കൃഷിഎടുത്ത കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കൂലിയും ഭൂമിയുടെ പാട്ടവും വര്‍ധിച്ച സാഹര്യത്തില്‍ വാഴകര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ്. ഇതിന് പരിഹാരം കാണണമെന്നും മുന്‍പ് വാഴക്കുല സംഭരിച്ച ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ കുടിശ്ശികയും ഉടന്‍ കൊടുത്ത് തീര്‍ക്കണമെന്നും ആവശ്യമുയരുന്നുണ്ട്. സര്‍ക്കാര്‍ അടിയന്തരമായി കര്‍ഷകരുടെ പ്രശ്‌നത്തില്‍ ഇടപെടണമെന്ന മുറവിളി തിരഞ്ഞെടുപ്പ് സമയത്ത് പോലും രാഷ്ട്രീയ നേതൃത്വങ്ങള്‍ ഏറ്റെടുക്കുന്നില്ലെന്നാണ് കൃഷിക്കാരുടെ പരാതി.

അബ്ദുല്‍ റഹീമിന്റെ മോചനം വൈകും: 20 വര്‍ഷം തടവെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു
റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. റഹീം ഇരുപത് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി