കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ എടഗുനി, പുഴമുടി, തുർക്കി, അഡ്ലൈഡ് , പഴയ ബസ്റ്റാന്റ്, പുതിയ ബസ്റ്റാന്റ് എന്നിവിടങ്ങളിൽ നാളെ (ശനി) രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തോൽപ്പെട്ടി, നരിക്കൽ പ്രദേശങ്ങളിൽ നാളെ (ശനി) രാവിലെ 8 മുതൽ 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ അനശ്വര ജംഗ്ഷൻ , പുൽപ്പള്ളി ടൗൺ ,മരിയ ഹോസ്‌പിറ്റൽ പരിസരം ,വിമലാമേരി എന്നിവിടങ്ങളിൽ ഞായറാഴ്ച രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചെന്നലോട്-മയിലാടുംകുന്നു ഭാഗം എന്നിവിടങ്ങളിൽ നാളെ (ശനി) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.