രാജ്യത്തെ ഏറ്റവും വലിയ കരാര്‍ ഒപ്പുവെച്ച്‌ നാഷണല്‍ ഹൈ സ്പീഡ് റെയ്ല്‍ കോര്‍പ്പറേഷൻ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കരാര്‍ ഒപ്പുവെച്ച്‌ നാഷണല്‍ ഹൈ സ്പീഡ് റെയ്ല്‍ കോര്‍പ്പറേഷന്‍ (എന്‍എച്ച്‌ആര്‍എസ് സി എല്‍). വ്യാഴാഴ്ച അഹമ്മദാബാദ് – മുംബൈ ബുള്ള് ട്രെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 24,000 കോടി രൂപയ്ക്കുള്ള കരാറിലാണ് ഒപ്പു വെച്ചത്. കണ്‍സ്ട്രക്ഷന്‍ മേഖലയിലെ രാജ്യത്തെ വമ്ബന്മാരായ ലാര്‍സന്‍ ആന്റ് ടര്‍ബോയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ കരാറാണ് ഇത്.

ഗുജറാത്തിലെ വ്യാപി മുതല്‍ വഡോദര വരെയുള്ള ജോലികളാണ് എല്‍ ആന്റ് ടി ചെയ്യുക. 325 കിലോ മീറ്ററില്‍ സൂറത്ത്, ഭറുച്ച്‌, സൂറത്ത് വ്യാപാരശാല, വാപി, ബില്ലിമോറ എന്നിങ്ങനെ നാലു സ്‌റ്റേഷനുകള്‍, 14 പാലങ്ങള്‍, 42 റോഡ് ക്രോസിംഗുകള്‍, ആറ് റെയില്‍വേ ക്രോസിംഗ്, ഒരു ടണല്‍ എന്നിവ ഇതിലുണ്ടാകും.ഗുജറാത്തിനെയും മഹാരാഷ്ട്രയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 508 കിലോ മീറ്റര്‍ ദൂരത്തിലാണ് ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ വരുന്നതെന്ന കമ്ബനിയുടെ പ്രസ്താവനയില്‍ പറയുന്നു.

മഹാരാഷ്ട്രയില്‍ കാലതാമസം വരുന്നതിനാല്‍ ഗുജറാത്തിലെ ജോലികളുമായി മുമ്ബോട്ട് കൊണ്ടുപോകാനാകുമോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി എന്‍എച്ച്‌ആര്‍എസ് സി എല്ലിനോട് ആരാഞ്ഞിരുന്നു. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മഹാരാഷ്ട്രയില്‍ പണി താമസിപ്പിക്കുന്നത്. ഇത്തരം ഒരു വമ്ബന്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതി സമയത്ത് നടക്കാന്‍ സാമ്ബത്തീക പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്ന് നേരത്തേ ഇന്ത്യയിലെ ജാപ്പനീസ് അംബാസഡര്‍ സതോഷി സുസുക്കി പറഞ്ഞിരുന്നു.

ജാപ്പനീസ് സാങ്കേതിക വിദ്യ ഇന്ത്യയിലേക്ക് എത്തപ്പെടും എന്നത് മാത്രമല്ല ഇടനാഴികള്‍ ഉള്‍പ്പെടെയുള്ള വികസനങ്ങള്‍ നഗരത്തിന്റെ മുഖഛായ തന്നെ മാറ്റി മറിക്കുമെന്നും പറഞ്ഞു. ആദ്യത്തെ സംരംഭം വിജയകരമായി പൂര്‍ത്തിയാക്കാനായാല്‍ മറ്റ് ഏഴു റൂട്ടുകളില്‍ കൂടി സര്‍ക്കാര്‍ ഇത്തരം ട്രെയിനുകളുടെ കാര്യം പരിഗണിക്കുമെന്നാണ് റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കുന്നത്. ഉടന്‍ തന്നെ തങ്ങളുടെ ആള്‍ക്കാരെ സ്ഥലത്തേക്ക് അയച്ച്‌ ജോലി ആരംഭിക്കുമെന്ന് കണ്‍സ്ട്രക്ഷന്‍ കമ്ബനി വ്യക്തമാക്കി. നാലു വര്‍ഷം കൊണ്ടു പണി പൂര്‍ത്തിയാക്കണമെന്നാണ് കരാറില്‍ പറയുന്നത്.

ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി

മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി. 2016-2021 കാലയളവിൽ കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസത്തിനുള്ള INSPIRE അവാർഡ് ജേതാവ് കൂടിയായ ഡോണ, നിലവിൽ

ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി

ജനുവരി 20 ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതിനായി ജില്ലാതല മൗണ്ടൻ സെലക്ഷൻ ട്രയൽ പെരുന്തട്ട എൽസ്റ്റൺ ടീ എസ്റ്റേറ്റിൽ വെച്ച്

വിദ്യാർത്ഥികൾ  വൃദ്ധസദനം സന്ദർശിച്ചു

തലശ്ശേരി വടക്കുമ്പാട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളുടെ സോഷ്യൽ വർക്ക് പഠനയാത്രയുടെ ഭാഗമായി കണിയാമ്പറ്റ ഗവ വൃദ്ധസദനം സന്ദർശിച്ചു. വിദ്യാർഥികൾക്ക് വിവിധ വിഷയങ്ങളിൽ നിയമ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. 70 വിദ്യാർത്ഥികളാണ്

ഐ.എഫ്.എഫ് യൂത്ത് ഫാഷൻ ഐക്കൺ അവാർഡ് അൻഷാദ് അയ്യൂബ് ഖാന്

ഐ.എഫ്.എഫ് അവാർഡ് നൈറ്റ് 2026-ൽ യൂത്ത് ഫാഷൻ ഐക്കൺ അവാർഡ് അൻഷാദ് അയ്യൂബ് ഖാന്.ഐ.എഫ്.എഫ് ഫാഷൻ എക്സ്പോയുടെ ഭാഗമായി അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ഐ.എഫ്.എഫ് അവാർഡ് നൈറ്റ് 2026-ൽ യെസ്

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ മറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ  ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടർന്നുള്ള വിശുദ്ധ

സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മില്‍മയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാത്തില്‍പ്പെട്ട, സംരംഭകരായ 18 നും 60 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പാലിനും അനുബന്ധ ഉത്പന്നങ്ങള്‍ക്കും വിപണന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.