കൽപ്പറ്റ : ലോക്സഭാ ഉപതെരെഞ്ഞെടുപ്പിനും 2025 ലോക്കൽ ബോഡികളിലേക്കുള്ള തെരെഞ്ഞെടുപ്പിനു മുന്നോടിയായി വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് തല ക്യാമ്പ് സംഘടിപ്പിച്ചു. വൈത്തിരി ബ്ലോക്കിൽ ഉൾപ്പെടുന്ന ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാർക്കും ഓരോ ബൂത്തിലെയും കോൺഗ്രസിന്റെ ബൂത്ത് ലെവൽ ഏജന്റുമാർക്കും പരിശീലനം നൽകുന്നതിനായാണ് “ക്യാമ്പ് എക്സിക്യൂട്ടീവ്” നടത്തിയത്. കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി.വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പോൾസൺ കൂവക്കൽ അധ്യക്ഷത വഹിച്ചു. പി.കെ. ജയലക്ഷ്മി, കെ.എൽ. പൗലോസ്, പി.പി. ആലി, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, എം.പി. നജീബ് കരണി, പി. ശോഭനകുമാരി, പി.കെ. അബ്ദുറഹിമാൻ, എം.ജി. ബിജു, ബിനു തോമസ്, നിസി അഹമ്മദ്, ജോസ് പി.എ, നാസർ .പി എന്നിവർ സംസാരിച്ചു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്