എൻ.എസ്.എസ് പ്രവർത്തനങ്ങൾ രാജ്യത്തിന് അഭിമാനകരം : അഡ്വ. ടി.സിദീഖ് എം.എൽ.എ

കൽപ്പറ്റ: നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനങ്ങൾ രാജ്യത്തിന് തന്നെ അഭിമാനകരമാണെന്ന് കൽപ്പറ്റ എം.ൽ. എ അഡ്വ. ടി.സിദീഖ് അഭിപ്രായപ്പെട്ടു. കോഴിക്കോട് ചാത്തമംഗലം എം.ഇ.എസ് കോളേജിലെ എൻ.എസ് .എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൽപ്പറ്റ ഗവ: എൽ.പി. സ്കൂളിൽ നടത്തിയ ഈ വർഷത്തെ എൻ.എസ്. എസ് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ജില്ല പ്രതിസന്ധിയിലൂടെ കടന്ന് പോയ കാലത്ത് എൻ.എസ്. എസ് വളണ്ടിയർമാർ നടത്തിയ പ്രവർത്തനങ്ങൾ വില മതിക്കാനാവാത്തതാ ണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് എൻ.എസ്. എസ് യൂണിറ്റ് ജേഴ്സിയും കായിക ഉപകരണങ്ങളും വിതരണം ചെയ്തു. കൽപ്പറ്റ നഗരസഭ ചെയർമാൻ അഡ്വ. ടി.ജെ. ഐസക്ക് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സി.കെ. ശിവരാമൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷാഫി പുൽപ്പാറ,സ്കൂളിലെ പ്രധാന അധ്യാപിക ഇന്ദു കാർത്തികേയൻ, സ്റ്റാഫ് സെക്രട്ടറി ഇ മുസ്തഫ , ഡബ്ല്യു. എം.എം. ഐ.ജി കോളേജ് പ്രോഗ്രാം ഓഫീസർ ഷെറീന എം.എ, സ്കൂൾ ലീഡർ ഇസാദ് ഗഗൻ, സ്കൂൾ പി.ടി.എ വൈസ്പ്രസിഡന്റ് ശ്രീനിവാസൻ, എസ് എം.സി. ചെയർമാൻ രശ്മി, മദർ പി. ടി .എ പ്രസിഡന്റ് ദൃശ്യ, എൻ. എസ്. എസ് സെക്രട്ടറി ആദിൽ മുബാറക്ക് എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മധുര വിതരണവും വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചു.

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ ആദരം

​തരിയോട്: നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. ​നാടിന്റെ വിവിധ ആവശ്യങ്ങൾക്കായി, വിശേഷിച്ച് അടിയന്തിര ഘട്ടങ്ങളിൽ, നിസ്വാർത്ഥ സേവനം നടത്തുന്ന പൾസ്

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

‘ഒരമ്മ പെറ്റ അളിയൻമാരാണ്’ ഉരുളക്കിഴങ്ങുണ്ടായത് തക്കാളിയിൽ നിന്നുമാണെന്ന് പഠനം

പച്ചകറികളിലെ ഏറ്റവും പ്രിയങ്കരമായ രണ്ടെണ്ണമാണ് തക്കാളിയും ഉരുളക്കിഴങ്ങും. രണ്ട് പച്ചകറികളും നിത്യജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്തതാണ്. എന്നാൽ രണ്ടും തമ്മിൽ നമ്മൾ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ ബന്ധമുണ്ട്. 1000 വർഷങ്ങളോളം മുമ്പ് തക്കാളിയിൽ നിന്നുമാണ് ഉരുളക്കിഴങ്ങുണ്ടായത് എന്നാണ്

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.