പന്തിപ്പൊയിൽ:യൂത്ത് കോൺഗ്രസ് പന്തിപ്പൊയിൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് പന്തിപ്പൊയിൽ, ബാണാസുര ഡാം റോട്ടിൽ ട്രാഫിക് സൈൻ ബോർഡുകൾ വൃത്തിയാക്കി.
പന്തിപ്പൊയിൽ യൂണിറ്റ് പ്രസിഡണ്ട് ഫായിസ് കെ എൻ, യൂണിറ്റ് സെക്രട്ടറി ഫാസിൽ എം പി, കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് റിഷാദ് ടി എം, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി മുഹമ്മദ് റിഷാദ് കെ, അജിനാസ്, അബ്ബാസ് ടി കെ , അബ്ദുള്ള ടി കെ, സിറാജ് പി,സെഹീർ ടി കെ, മഹബൂബ് ആർ, ഷെഫീഖ് ടി കെ, മുഹമ്മദ് അൻസിഫ് എ കെ തുടങ്ങിയവർ നേതൃത്വം നൽകി.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.