പുതുശ്ശേരിക്കടവ് : വിവേകോദയം എൽ പി സ്കൂളിൽ തപാൽ ദിനാചരണം നടത്തി.
സീഡ് പ്രവർത്തനത്തിന്റെയും പഠന പ്രവർത്തനത്തിന്റേയും ഭാഗമായി
‘അമ്മയ്ക്കൊരു കത്ത് ‘ എന്ന തലക്കെട്ടോടു കൂടി കുട്ടികൾ അവരുടെ അമ്മയ്ക്ക് സ്നേഹത്താൽ ചാലിച്ച കത്തുകളും , ചിത്രങ്ങളും പോസ്റ്റ് കാർഡിൽ രേഖപ്പെടുത്തുകയും വീട്ടിലെ മേൽവിലാസത്തിൽ അയക്കുകയും ചെയ്തു.ഫോണുകളിൽ മാത്രം ആശയവിനിമയം നടത്തുന്ന കുട്ടികൾക്ക് തികച്ചും വേറിട്ടൊരനുഭവമായിരുന്നു ഇത്.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക