വിവിധ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പും കേരള പോലീസും ഇ ചെല്ലാന്‍ മുഖേന നല്‍കിയിട്ടുള്ള പിഴ യഥാസമയം അടക്കാത്തവര്ക്കായി മെഗാ അദാലത്ത് നടത്തുന്നു. നിലവില്‍ കോടതിയിലുള്ള എല്ലാ ചെല്ലാനുകളും മെഗാ അദാലത്തില്‍ പിഴയൊടുക്കി തുടര്‍ നടപടികളില്‍ നിന്നും ഒഴിവാകാം. ഒക്ടോബര്‍ 15 ന് വൈത്തിരി താലൂക്കിലെ അദാലത്ത് കൈനാട്ടി ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ നടക്കും. 18 ന് മാനന്തവാടി താലൂക്ക്പരിധിയിലുള്ളവര്ക്കായി മാനന്തവാടി സബ് ആര്.ടി.ഒ ഓഫീസില്‍ നടക്കും. ബത്തേരി താലൂക്ക്പരിധിയിലുള്ളവര്ക്കായുള്ള മെഗാ അദാലത്ത് 23 ന് സുല്‍ത്താന്‍ബത്തേരി സബ് ആര്.ടി.ഒ ഓഫീസിലും നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട 5 വരെ ഓഫീസിലെ പ്രത്യേക കൗണ്ടറിലെത്തി പൊതുജനങ്ങള്‍ക്ക് പിഴയൊടുക്കാം. ഫോണ്‍ എം.വി.ഡി 9188963112, പോലീസ് 9562048038

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ