കൽപ്പറ്റ: ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ചു ചെന്നലോട് ലൂയിസ് മൗണ്ട് ഹോസ്പിറ്റലിൽ വെച്ച് നടത്തപ്പെടുന്ന മാനസികാരോഗ്യ പ്രദർശനം നെക്സസ് 2024 മാനന്തവാടി രൂപത അധ്യക്ഷൻ മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷമീം പാറക്കണ്ടി അധ്യക്ഷനായി. ലൂയിസ് മൗണ്ട് ആശുപത്രിയുടെ ആദ്യ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഗ്രേസിനെയും, രണ്ടര പതിറ്റാണ്ട് കാലം സേവനം ചെയ്തു വരുന്ന ഡോക്ടർ മെഹബൂബ് റെസാഖിനെയും ആദരിച്ചു. യോഗത്തിൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസ് മാത്യു, സെന്റ് സെബാസ്റ്റ്യൻസ് ഇടവക വികാരി ഫാദർ ജോബി മുകാട്ടുകാവുങ്ങൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു, സിസ്റ്റർ ക്രിസ്റ്റീന, സിസ്റ്റർ വിൻസെൻസാ, ഡോക്ടർ ധന്യ, ഡോക്ടർ ലിൻജോ, ബിജു എന്നിവർ പ്രസംഗിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന മാനസികാരോഗ്യ പ്രദർശനം 17ന് സമാപിക്കും.

ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന സൂപ്പർഫ്രൂട്ട് സ്മൂത്തി
പോഷകസമൃദ്ധമായ പഴങ്ങൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കും, ഗ്യാസ് മൂലം വയറു വീര്‍ക്കുന്നത് കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അത്തരത്തില്‍ ഒരു സൂപ്പര്‍ ഫ്രൂട്ട് സ്മൂത്തിയെ പരിചയപ്പെടുത്തുകയാണ്