സിവില്‍ സപ്ലൈസ് മാവേലി സ്റ്റോറിന്റെ പ്രവർത്തനം ആരംഭിക്കുന്നു.

മുള്ളന്‍കൊല്ലി പെരിക്കല്ലൂരില്‍ സിവില്‍ സപ്ലൈസ് മാവേലി സ്റ്റോറിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി.വാടക കെട്ടിടം പെരിക്കല്ലൂർ സെന്റ് തോമസ് ഫൊറോന ചർച്ച് ഒരു വർഷത്തേക്ക് വാടക രഹിതമായും തുടർന്ന് 8000/- രൂപ പ്രതിമാസ വാടകയ്ക്ക്ക്കും നല്‍കുന്നതിന് തീരുമാനമായി. ഗ്രാമ പഞ്ചായത്തില്‍ മൂന്നാമതായി ആരംഭിക്കുന്ന മാവേലി സ്റ്റോറിന്റെ പ്രവർത്തനത്തിന് മന്ത്രിസഭ കോഡിനേഷന്‍ കമ്മറ്റി അംഗീകാരം നിരസിച്ചതിനെത്തുടർന്ന് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും അധികാരികള്‍ക്കും അപ്പീല്‍ സമർപ്പിച്ചതിനെ തുടർന്ന് മന്ത്രി എം.ബി രാജേഷ് മുഖാന്തിരം മാവേലി സ്റ്റോറിന് പ്രവർത്തനാനുമതി ലഭ്യമാക്കുകയാണുണ്ടായത്. ഒരു വർഷത്തിന് ശേഷമുള്ള കെട്ടിടവാടകയും, കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനും, അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനുമായി ഗ്രാമ പഞ്ചായത്ത് ഒരു ലക്ഷം രൂപ സിവില്‍ സപ്ലൈസ് വകുപ്പിന് അടവാക്കിയിട്ടുമുണ്ട്. ഗ്രാപ പഞ്ചായത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് ഈ മാവേലി സ്റ്റോർ പ്രവര്‍ത്തനമാരംഭിക്കുന്നതോടുകൂടി സാധ്യമാകും.
കെട്ടിടത്തിന്റെ വാടക എഗ്രിമെന്റും, താക്കോല്‍ കൈമാറ്റവും ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ വച്ച് നടന്നു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രിസിഡന്റ് പി.കെ വിജയന്‍, റവ ഫാദർ ജോർജ്ജ് കാപ്പുകാലായില്‍, ഷിനു കച്ചിറയില്‍, ജിസ്റ മുനീർ, മേഴ്സി ബെന്നി, ജോസ് നെല്ലേടം, കലേഷ് പി.എസ്, ചന്ദ്രബാബു, സെക്രട്ടറി തദയൂസ് ഡി, ട്രസ്റ്റിമാരായ തങ്കച്ചന്‍ പുത്തന്‍പുര, ബേബി തേക്കിലക്കാട്ടില്‍, ലിജോ മൂലക്കാട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

എമര്‍ജൻസി നമ്പറായ 112 കളി തമാശ പറയാനുള്ളതല്ല! അസഭ്യവും അനാവശ്യവുമായ കോളുകൾക്കെതിരെ കര്‍ശന നടപടിയെന്ന് പോലീസ്

തിരുവനന്തപുരം: അടിയന്തിര സഹായത്തിനായി പോലീസ് ആസ്ഥാനത്ത് ആരംഭിച്ച 112 (എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം) സംവിധാനം ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടുന്നതായി പൊലീസ്. ഈ നമ്പറിലേക്ക് ദിനംപ്രതി നിരവധി അനാവശ്യ കോളുകൾ എത്തുന്നുണ്ട്. യഥാർത്ഥത്തിൽ

ഇത്തവണ 6 ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ്, തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങള്‍

തിരുവനന്തപുരം : സപ്ലൈകോ ഓണച്ചന്തകള്‍ക്ക് ഓഗസ്റ്റ് 25-ന് തുടക്കമാകുമെന്ന് മന്ത്രി ജി.ആർ. അനില്‍കുമാർ. ജില്ലാ കേന്ദ്രങ്ങളിലും നിയോജനകമണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്ഘാടനം 25-ാം തീയതി വൈകിട്ട് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി

കുടുംബകോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ഓഗസ്റ്റ് എട്ടിന് സുല്‍ത്താന്‍ ബത്തേരിയിലും ഓഗസ്റ്റ് 16 ന് മാനന്തവാടി കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ് നടത്തും.

ഓഫീസ് അസിസ്റ്റന്റ് നിയമനം

പി.കെ കാളന്‍ മെമ്മോറിയല്‍ കോളെജില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം 2025 ന് അപേക്ഷ ക്ഷണിച്ചു. ധീരത, കായികം, സാമൂഹ്യ സേവനം, ശാസ്ത്ര -സാങ്കേതികം, പാരിസ്ഥിതികം, കലാ-സാംസ്‌കാരികം, പുതിയ കണ്ടെത്തലുകള്‍ തുടങ്ങിയ മേഖലകളില്‍ അസാധാരണ പ്രാഗത്ഭ്യമുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍

ജില്ലാതല സിവില്‍ സര്‍വ്വീസ് കായികമേളക്ക് എന്‍ട്രി ക്ഷണിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഓഗസ്റ്റ് 11, 12 തിയതികളിലായി സംഘടിപ്പിക്കുന്ന ജില്ലാതല സിവില്‍ സര്‍വ്വീസ് കായിക മേളയിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. അത്ലറ്റിക്സ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, നീന്തല്‍, ചെസ്സ്, യോഗ മത്സരങ്ങളില്‍ വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.