നല്ലൂർനാട്: അംബേദ്കർ മെമ്മോറിയൽ ജില്ലാ ക്യാൻസർ സെന്ററിൽ എത്തുന്ന രോഗികൾക്ക് വിശ്രമിക്കാനായി കസേരകൾ കൈമാറി.വയനാട് ജില്ലാ യോഗക്ഷേമസഭ യുവജന വിഭാഗ പ്രസിഡണ്ട് ശ്രീനാഥ് പി.എസ് മെഡിക്കൽ ഓഫീസർ രമ്യക്ക് കസേരകൾ കൈമാറി.യോഗത്തിൽ ജില്ലാ യോഗക്ഷേമസഭ പ്രസിഡണ്ട് മധു എസ് നമ്പൂതിരി, പീനിക്കാട് ഈശ്വരൻ നമ്പൂതിരി ,കൃഷ്ണപ്രസാദ്, ഉണ്ണികൃഷ്ണൻ മാസ്റ്റർ,
ശ്രീരാഗ് പുതിയില്ലം,
ദീരജ് മാങ്കുളം,
രാകേഷ് പി.ടി,
മഞ്ജുനാഥ് കീഴ്പാട്ടില്ലം തുടങ്ങിയവരും ആശുപത്രി ജീവനക്കാരും പങ്കെടുത്തു.

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം
കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശികയുള്ള അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ







