മേപ്പാടി : മേപ്പാടി ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം പ്രഭ പ്രൊജക്ടിന്റെ ഭാഗമായി വീൽചെയറുകളും വാക്കറും നൽകി.വൊളണ്ടിയർമാർ സ്നാക്സ് ഫെസ്റ്റിലൂടെ സ്വരൂപിച്ച പണം ഉപയോഗിച്ച് വാങ്ങിയ വീൽ ചെയറുകളും വാക്കറും മേപ്പാടി ജ്യോതി പാലിയേറ്റീവ് സെന്ററിനാണ് നൽകിയത്. പ്രിൻസിപ്പൽ കെ ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ ഉദ്ഘാടനം നിർവഹിക്കുകയും വീൽചെയറുകളും വാക്കറും ജ്യാതി പാലിയേറ്റീവ് സെന്റർ ഭാരവാഹികൾക്ക് കൈമാറുകയും ചെയ്തു.വൊളണ്ടീയർമാരായ ജംഷീന മോൾ സ്വാഗതവും നാജിയ കെ നന്ദിയും പറഞ്ഞു.

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം
കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശികയുള്ള അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ







