സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മില്‍മയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാത്തിലെ തൊഴില്‍രഹിതരും സംരംഭകരുമായ 18 നും 60 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പാല്, അനുബന്ധ ഉത്പന്നങ്ങള്‍ക്ക് വിപണന സാധ്യതയുള്ള സ്ഥലങ്ങളില്‍ മില്‍മ ഷോപ്പ് അല്ലെങ്കില്‍ മില്‍മ പാര്‍ലര്‍ ആരംഭിക്കാനാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കോര്‍പറേഷന്റെ നിബന്ധനകള്‍ക്ക് വിധേയമായി പദ്ധതിക്ക് ആവശ്യമായ വായ്പ അനുവദിക്കും. കോര്‍പറേഷനും മില്‍മ അധികൃതരും സംയുക്തമായി തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലായിരിക്കും സംരംഭം ആരംഭിക്കാന്‍ അനുമതി നല്‍കുക.
സംരംഭം ആരംഭിക്കുന്നതിന് സ്ഥലം, കെട്ടിടം, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ അപേക്ഷകര്‍ തന്നെ സജ്ജീകരിക്കണം. അപേക്ഷകര്‍ക്ക് സംരംഭം സുഗമമായി നടത്താന്‍ ഉത്പന്നങ്ങള്‍, സാങ്കേതിക സഹായം മില്‍മ ഒരുക്കും. ഫ്രീസര്‍, കൂളര്‍ തുടങ്ങിയ ഉപകരണങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കും. ഷോപ്പ്/പാര്‍ലറിന് ആവശ്യമായ സൈനേജ് മില്‍മ നല്‍കും. താത്പര്യമുള്ളവര്‍ അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 04936 202869, 9400068512.








