വനിതാ-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പനിയിന്റെ ഭാഗമായിശൈശവ വിവാഹ- സ്ത്രീധന നിരോധനം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയല്‍ എന്നീ വിഷയങ്ങളില്‍ ജില്ലാ ശിശു സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രചാരണ യാത്ര സംഘടിപ്പിച്ചു. കളക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടി ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍ ബിന്ദു ബായി ഉദ്ഘാടനം ചെയ്തു. ക്യാമ്പയിനിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജിലെ സാമൂഹ്യ പ്രവര്‍ത്തക വിഭാഗം വിദ്യാര്‍ത്ഥികള്‍ സംഗീത നാടക ശില്പവും ഫ്‌ളാഷ് മോബും അവതരിപ്പിച്ചു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച പ്രചാരണ യാത്രയ്ക്ക് മുട്ടില്‍, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ നല്‍കി. സുല്‍ത്താന്‍ ബത്തേരിയില്‍ സമാപിച്ചപ്രചാരണ ജാഥയില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ്, മുട്ടില്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മുഹമ്മദ് ഷജീദ്,മജേഷ് രാമന്‍, അജ്മല്‍ സിയാദ്, എം.വി അഖിലേഷ്എന്നിവര്‍ പങ്കെടുത്തു.

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം
കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശികയുള്ള അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ







