വയനാട് ജില്ലാ സെപക്ക്താക്രോ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പനമരം ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന വയനാട് ജില്ലാ സെപക്ക്താക്രോ ചാമ്പ്യൻഷിപ്പിൽ ജി.എച്ച്.എസ്.എസ് പനമരം ചാമ്പ്യന്മാരായി. ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനം നേടി.പനമരം ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിലെ കായികാധ്യാപകരായ നവാസ് .ടി,നീതുമോൾ എന്നിവരുടെ കീഴിലാണ് പനമരം ടീം പരിശീലനം നടത്തുന്നത്.

ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി.
പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ഫാ.ബാബു നീറ്റും കരക്ക് യാത്രയയപ്പ് നൽകി. ട്രസ്റ്റി ജോർജ്കുട്ടി പാറ്റായിൽ അധ്യക്ഷത വഹിച്ചു. മുൻ ട്രസ്റ്റിമാരായ രാജൻ വെട്ടശേരി,







