സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഓഗസ്റ്റ് 11, 12 തിയതികളിലായി സംഘടിപ്പിക്കുന്ന ജില്ലാതല സിവില്‍ സര്‍വ്വീസ് കായിക മേളയിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. അത്ലറ്റിക്സ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, നീന്തല്‍, ചെസ്സ്, യോഗ മത്സരങ്ങളില്‍ വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം. ഫുട്ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്ബോള്‍, ക്രിക്കറ്റ്, പവര്‍ ലിഫ്റ്റിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്, ബെസ്റ്റ് ഫിസിക്, കബഡി, കാരംസ്, ഖോ-ഖോ, ഹോക്കി, ലോണ്‍ ടെന്നീസ്, ഗുസ്തി എന്നീ മത്സരങ്ങളിലേക്ക് പുരുഷന്‍മാര്‍ക്ക് എന്‍ട്രി നല്‍കാം. സര്‍വ്വീസില്‍ പ്രവേശിച്ച് ആറുമാസം പൂര്‍ത്തിയായ ജീവനക്കാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ വകുപ്പ് മേധാവി സാക്ഷ്യപ്പെടുത്തിയ എന്‍ട്രി ഫോറം, രജിസ്ട്രേഷന്‍ ഫീസ് സഹിതം ഓഗസ്റ്റ് ആറിന് വൈകിട്ട് അഞ്ചിനകം ജില്ലാ സ്പോര്‍ട്സ് കൗണ്‍സ് ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍- 04936 202658,9778471869

പശു പരിപാലന പരിശീലനം
ക്ഷീരകര്‍ഷകര്‍ക്കായി ബേപ്പൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 19 മുതല്‍ 23 വരെ ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം നടത്തുന്നു. പരിശീലന സമയത്ത് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കുന്നവര്‍ക്ക്