ജില്ലയിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും മാനന്തവാടി താലൂക്ക് പരിധിയിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ മക്കിമല, കമ്പമല എന്നിവിടങ്ങളിലേയും വൈത്തിരി താലൂക്ക് പരിധിയിൽ മേപ്പാടി ഗ്രാമപഞ്ചായത്തിലുള്ള തൊള്ളായിരം കണ്ടിയിലെയും റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ ഉത്തരവിട്ടു.
വെള്ളച്ചാട്ടങ്ങൾ കാണുന്നതിന് മാത്രമാണ് അനുമതി നൽകുന്നതെന്ന് ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പ് വരുത്തണം.
എന്നാൽ, കുറുവ ദ്വീപ്, ക്വാറികൾ,
യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യൽ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.