ചുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഇംഗ്ലീഷ് വിഭാഗത്തിലേക്ക് അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, സെറ്റ്, ബി.എഡ് എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഓഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് കോളേജ് ഓഫീസില്‍ എത്തണം. എഴുത്ത് പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ് നിയമനം. ഫോണ്‍- 04936 247420

പശു പരിപാലന പരിശീലനം
ക്ഷീരകര്‍ഷകര്‍ക്കായി ബേപ്പൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 19 മുതല്‍ 23 വരെ ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം നടത്തുന്നു. പരിശീലന സമയത്ത് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കുന്നവര്‍ക്ക്