മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 23,24,25 തിയതികളില്‍ നടക്കുന്ന ജില്ലാ റവന്യൂ സ്കൂള്‍ ഒളിമ്പിക്സിന്റെ ലോഗോ ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ പ്രകാശനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി അസംഷന്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കെ.മുഹമ്മദ് മുഹ്സിനാണ് ലോഗോ രൂപകല്പന ചെയ്തത്. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ലോഗോ പ്രകാശനത്തില്‍ കണ്‍വീനര്‍ സാവിയോ ഓസ്റ്റിന്‍, ജനറല്‍ കണ്‍വീനര്‍ കൂടിയായ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, പ്രിന്‍സിപ്പാള്‍ എം.പി കൃഷ്ണകുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ എം. നാസര്‍, ജോയിന്റ് കണ്‍വീനര്‍മാരായ കെ.ഷാജി, കെ.ആര് ബിനീഷ് എന്നിവര്‍ പങ്കെടുത്തു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്