മുട്ടിൽ : വയനാട് ഇന്നേവരെ കാണാത്ത തരത്തിലുള്ള വമ്പിച്ച ഭൂരിപക്ഷം നേടി പ്രിയങ്ക ഗാന്ധി ഉജ്ജ്വലവിജയം നേടുമെന്ന് നജീബ് കാന്തപുരം എംഎൽഎ. പ്രിയങ്ക ഗാന്ധിയുടെ മുട്ടിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടൻ ജനത കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വയനാടിനോടുള്ള അവഗണനയിൽ മനം മടുത്തു നിൽക്കുകയാണ്. ഇരുസർക്കാറുകൾക്കും നേതൃത്വം നൽകുന്ന പാർട്ടികൾ തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നു. ആരെ കൂട്ടുപിടിച്ചും യുഡിഎഫിനെ തോൽപ്പിക്കണമെന്നാണ് ബിജെപിയും സിപിഎമ്മും ആഗ്രഹിക്കുന്നത്. ഇത് ജനം തിരിച്ചറിഞ്ഞിരിക്കുന്നു എന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ അത്തരം അവിശുദ്ധ കൂട്ടുകെട്ടിനോടുള്ള അമർഷം പ്രതിഫലിക്കും എന്നും നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. മുട്ടിൽ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻഎൻ സലാം അധ്യക്ഷത വഹിച്ചു. പി ടി ഗോപാലക്കുറുപ്പ്, എൻഡി അപ്പച്ചൻ, എൻ കെ റഷീദ്,പി പി ആലി പ്രവീൺ തങ്കപ്പൻ, വടകര മുഹമ്മദ്, അഡ്വ: ഖാലിദ് രാജാ, ജോയ് തൊട്ടിത്തറ തുടങ്ങിയവർ പ്രസംഗിച്ചു.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്