യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിയുടെ വിജയത്തിനായി വെങ്ങപ്പള്ളി പഞ്ചായത്ത് യുഡിഎഫ് കമ്മറ്റി നടത്തിയ തെരഞ്ഞടുപ്പ് കൺവെൻഷൻ പിണങ്ങോട് നടന്നു. കൺവെൻഷൻ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പ്രിയങ്കാ ഗാന്ധിയുടെ വിജയത്തിനായി യു.ഡി എഫ് പ്രവർത്തകൾ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ശ്രീരാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യപ്രഭാഷണം നടത്തി. മാത്യു കുഴൽനാടൻ MLA, ടി സിദ്ദിഖ് MLA, DCC പ്രസിഡന്റ് ND അപ്പച്ചൻ, എം. ലിജു, നിയോജക മണ്ഡലം യു ഡി എഫ് ചെയർമാർ ടി ഹംസ, കൺവീനർ പി.പി ആലി, റസാക്ക് കൽപറ്റ , ഒ.വി അപ്പച്ചൻ,അലവി വടക്കേതിൽ,വിജയമ്മ ടീച്ചർ , തന്നാനി അബുബക്കർ, വേണുഗോപാൻ കീഴ്ശ്ശേരി, ജോണി ജോൺ, പോൾസൺ കൂവക്കൽ , മുഹമ്മദ് പനന്തറ പുഷ്പലത എന്നിവർ സംസാരിച്ചു. പ്രീയങ്കാജിയുടെ വിജയത്തിനായി പ്രവർത്തിക്കാൻ 101 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റിയും രൂപീകരിച്ചു . കൺവെൻഷനിൽ യു ഡി എഫ് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ അധ്യക്ഷ്യം വഹിച്ചു. യോഗത്തിന് യുഡിഫ് പഞ്ചായത്ത് കൺവീനർ എം.വി രാജൻ സ്വാഗതവും, സാലി മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

സ്നേഹസ്മിതം കുടുംബ സംഗമം നടത്തി
മുട്ടിൽ: കുടുംബം സ്വർഗ്ഗ കവാടം എന്ന സന്ദേശവുമായി കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി മുട്ടിൽ എഡ്യു സെൻ്ററിൽ സ്നേഹസ്മിതം കുടുംബ സംഗമം നടത്തി. പ്രദേശത്തെ സീനിയർ അംഗങ്ങൾ ഒന്നിച്ച് സംഗമം







